വ്യത്യസ്ത നിമിഷങ്ങള്‍, വ്യത്യസ്ത വികാരങ്ങള്‍,
നിങ്ങള്‍ക്ക് തോന്നേണ്ടതെങ്ങനെയെന്ന് തോന്നിക്കാനുള്ള ഒരു പരിഹാര മാര്‍ഗ്ഗം!
നിങ്ങള്‍ക്കിപ്പോള്‍ എങ്ങനെ തോന്നുന്നു എന്നതിനോട് യോജിക്കുന്ന ഒരു ധ്യാനം തിരഞ്ഞെടുക്കണമെങ്കില്‍ താഴെ കൊടുത്തിട്ടുള്ളതില്‍ നിന്നു തിരഞ്ഞെടുക്കാവുന്നതാണ്.
പിരിമുറുക്കവും ഇച്ഛാഭംഗവും അനുഭവപ്പെടുന്നുണ്ടോ? ദിവസത്തെ കോലാഹലത്തില്‍ നിന്ന് ശാന്തി വേണോ? ഈ ഗൈഡഡ് ധ്യാനം വഴി പിരിമുറുക്കത്തില്‍ നിന്ന് മോചിതരാകുക.
ഈ ഗൈഡഡ് ധ്യാനം വഴി പിരിമുറുക്കത്തില്‍ നിന്ന് മോചിതരാകുക.
ഈര്‍ഷ്യയും പ്രബുദ്ധതയും അനുഭവപ്പെടുന്നുണ്ടോ?
അതില്‍നിന്ന് മോചനം നേടി വിശ്രമിക്കണോ?
20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ധ്യാനം വഴി, നിങ്ങളുടെ വികാരങ്ങള്‍ക്ക് പരിണാമം
വരുത്തുക.
ക്ഷീണം നിങ്ങളെ ക്ഷീണിപ്പിക്കുന്നുണ്ടോ സ്വയം ഊര്‍ജ്ജസ്വലരാകണമെന്നുണ്ടോ,വസന്തകാലത്തിന്റെ ആനന്ദം കൊണ്ട് നിറയണമെന്നുണ്ടോ?
വിശ്രമിക്കൂ. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ധ്യാനം വഴി ഊര്‍ജ്ജസ്വലരാകൂ.
വെറുതെ സന്തോഷം തോന്നുന്നുണ്ടോ.
വെറുതെ സന്തോഷം തോന്നുന്നുണ്ടോ?
ആകുലതകളില്ലാതെ തുടരണമെന്നുണ്ടോ
ഈ ധ്യാനത്തിലൂടെ, 20 മിനിറ്റ് നേരത്തേക്ക് ആനന്ദകരമായ ഒരു യാത്ര നടത്തൂ.
എങ്ങനെയാണ് ധ്യാനം സഹായമാകുന്നത്?
നിങ്ങള്‍ക്ക് ധ്യാനം ചെയ്ത് ശീലമില്ലെങ്കിലും സ്ഥിരമായുള്ള ധ്യാനപരിശീലനം നിര്‍ത്തി വച്ചിരിക്കുകയാണെങ്കിലും ഗൈഡഡ് ധ്യാനം, നിങ്ങള്‍ക്ക് തോന്നേണ്ടതെങ്ങനെയാണെന്ന് തോന്നിക്കാന്‍ സഹായിക്കും. ശാന്തതയോ, സന്തോഷമോ, ഊര്‍ജ്ജസ്വലതയോ, പ്രവര്‍ത്തനശേഷിയോ എന്താണോ നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍, ധ്യാനത്തിന്റെ ശക്തി ഖനിച്ചെടുത്താല്‍ അത് ലഭിക്കും.
ഗൈഡഡ് ധ്യാനം നിങ്ങള്‍ക്കിത് കൂടുതല്‍ എളുപ്പമാക്കിത്തരും എന്നതാണ് നല്ല വാര്‍ത്ത. ഒരു വിദഗ്ധന്റെ ശബ്ദത്തിലുള്ള ഗൈഡഡ് ധ്യാനം നിങ്ങളെ ശ്രമമില്ലാതെ ധ്യാനിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കണ്ണടച്ചിരുന്ന്, ധ്യാനത്തെ നയിക്കുന്ന ശബ്ദത്തിന് 20 മിനിറ്റ് നേരത്തേക്ക് വഴികൊടുക്കു മാത്രമാണ് ചെയ്യേണ്ടത്.