ഇന്ത്യയിലെ ഭരണവ്യവസ്ഥ ഇന്ന് പരിണാമ വിധേയമായിരിക്കുകയാണ്. തങ്ങളുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതില്‍ കടുത്ത സമ്മര്‍ദ്ധമാണ് ഇന്ന് മിക്ക സംഘടനകള്‍ക്കുമുള്ളത്. അതോടൊപ്പം തന്നെ മനുഷ്യ വിഭവ ശേഷിയും സാഹചര്യവും ഇതിനോട് തുലനാവസ്ഥയിലല്ലതാനും. വ്യക്തിയില്‍ നിന്നാണ് മാറ്റം തുടങ്ങുന്നത് എന്ന് നമ്മള്‍ വിശ്വസിക്കുന്നു. ഒരു പൊതുമേഖലാ ഉദ്യോഗസ്ഥന് പല വശങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു. ഇത് കൃത്യനിര്‍വ്വഹണത്തില്‍ അദ്ദേഹത്തിനാവശ്യമായ കഴിവിനെയും പ്രവര്‍ത്തനക്ഷമതയെയും ബാധിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് സ്വന്തം ജോലിസ്ഥലത്തു നന്നു മാത്രമല്ല, കുടുംബത്തില്‍ നിന്നും സമൂഹജീവിതത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് വ്യക്തിയുടെ ആരോഗ്യത്തെയും കഴിവിനെയും ആത്മവീര്യത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ വേണ്ട തരത്തിലുള്ള വൈദഗ്ധ്യം നേടേണ്ടിയിരിക്കുന്നുവെന്നും അതുവഴി ഫലപ്രദവും അര്‍ത്ഥവത്തുമായ ഒരു ജീവിതം നയിക്കേണ്ടിയിരിക്കുന്നുവെന്നും പലപ്പോഴും ആളുകള്‍ക്ക് തോന്നും. മാത്രമല്ല ഈ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുകയും സംഘടനാതലത്തിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ശുഭകരമായ ചുറ്റുപാടുകള്‍ സൃഷ്ടിച്ച് മനോനില മാറ്റുന്നതിനു ആവശ്യമായ സഹായവുമായി ആര്‍ട്ട് ഓഫ് ലിവിംഗ് തയ്യാറായ സംഘടനകളുടെ അടുത്തേയ്‌ക്കെത്തുന്നു.
ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, ഇവയ്ക്ക് കീഴിലുള്ള വകുപ്പുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രാജ്യരക്ഷാവിഭാഗം, പോലീസ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സമര്‍പ്പിക്കുന്ന പ്രോഗ്രാമാണ് ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം (ജി.ഇ.പി.).
പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവരുടെ ആവശ്യങ്ങളും, ദൈനംദിനജീവിതത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളും കണക്കിലെടുത്തുകൊണ്ടാണ് ജി.ഇ.പി. രൂപ കല്‍പന ചെയ്തിരിക്കുന്നത്. ഈ പരിപാടി വ്യത്യസ്ത തലങ്ങളില്‍ വ്യക്തിപരമായ തലത്തിലും, പ്രവൃത്തിതലത്തിലും, സംഘടനയില്‍ മൊത്തമായിത്തന്നെയും സ്വാധീനം ചെലുത്തുന്നു.
ഈ പരിശീലന പരിപാടിയില്‍ പ്രായോഗികവും, ലളിതവും, ഫലപ്രദവുമായ പ്രക്രിയകളാണടങ്ങിയിട്ടുള്ളത്. അവയാകട്ടെ പുരാതനവും കാലാതീതവുമായ ജ്ഞാനത്തില്‍ നിന്ന് പകര്‍ത്തിയിട്ടുള്ളവയാണ്. മാത്രമല്ല, ഇത് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതുമാണ്. പരിശീലനപരിപാടി, മതം, ജാതി, സാന്പത്തികസ്ഥിതി എന്നിവയ്‌ക്കെല്ലാം അതീതവുമാണ്. തൊഴിലാളി പരിശീലന വകുപ്പ്, ആഭ്യന്തര വകുപ്പ്, വിദേശകാര്യ മന്ത്രാലയം, ധനം, രാജരക്ഷ, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, യുവജനവകുപ്പ്, ഖനി, ഊര്‍ജ്ജം, റോഡ് എന്നിങ്ങനെ പല കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ക്കും ഈ പരിപാടി വഴിയുള്ള ഗുണഫലങ്ങള്‍ ലഭിച്ചിട്ടുണ്ട്. പി.എസ്.യു.എസ്., പോലീസ്, പാരാമിലിറ്ററി, കരസേന, സി.വി.സി., സി.ഇ.സി,മുതലായ സ്വതന്ത്ര സംഘടനകള്‍, പാര്‍ലമെന്ററിയും, അസംബ്ലി സെക്രട്ടറിയേറ്റുകള്‍, എന്നിവകൂടാതെ മറ്റു പല സംഘടനകളും ഈ പരിശീലനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്.
പരിപാടിയില്‍ പങ്കെടുത്തു 90% പേര്‍ക്കും തങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാണെന്ന് തോന്നുന്നുണ്ട് എന്നാണ് ഫീഡ്ബാക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവര്‍ക്ക് പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിച്ചുവെന്നു മാത്രമല്ല മനസ്സിന് കൂടുതല്‍ കേന്ദ്രീകരണവും തെളിച്ചവും അനുഭവപ്പെട്ടു. 90%ത്തില്‍ അധികം പേരും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ കൂടുതല്‍ തയ്യാറായി എന്നും അവരുടെ പ്രവര്‍ത്തന ക്ഷമത, വ്യക്തി ബന്ധങ്ങള്‍ എന്നിവ മെച്ചപ്പെട്ടു എന്നും അഭിപ്രായപ്പെട്ടു എന്നത് അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഈ പരിശീലനത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടായി എന്നത് വ്യക്തമാക്കുന്നു. അവരില്‍ 80% പേര്‍ക്കും ഈ പരിപാടി ശുഭകരമായ പ്രവൃത്തിസാഹചര്യം സൃഷ്ടിക്കുമെന്നും, കുറെക്കൂടി ധര്‍മനിഷ്ഠയോടുകൂടിയ പ്രവര്‍ത്തനത്തിന് വഴിതെളിയിക്കുമെന്നും, സംഘടനയുടെ വളര്‍ച്ചയ്ക്ക് സംഭാവനകളേകുമെന്നും വിശ്വാസമുണ്ട്.
വിശദമായ ചര്‍ച്ചയ്ക്കും അവതരണത്തിനും ഞങ്ങളെ സമീപിക്കാവുന്നതാണ്. നിങ്ങളെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. gep@vvki.net ലേക്ക് ഞങ്ങളെ നിങ്ങള്‍ക്ക് ഇ-മെയില്‍ ചെയ്യാവുന്നതാണ്. മൊബൈല്‍ 09910299690.